സമുദ്രനിരപ്പില്‍നിന്നും 3002 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൊന്മുടിയുടെ അടിവാരത്തുള്ള പ്രകൃതിരമണീയമായ സ്ഥലം. കേരളത്തില്‍ അപൂർവ്വമായിക്കാണുന്ന ഉരുണ്ട രൂപത്തിലുള്ള കല്ലുകള്‍ നിറഞ്ഞ കല്ലാർ നദി.നുരയും പതയുമായി കലപിലയൊഴുകുന്ന നീർച്ചോലകള്‍ . ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ബലമേറിയ പാലം. പാല്‍നുര ചുരത്തി പതിക്കുന്ന മീന്‍മൂട്ടി വെള്ളച്ചാട്ടം.ചോലവനങ്ങളടങ്ങിയ കല്ലാറിന്‍റെ മനോഹാരിതയ്ക്ക് ഇതൊക്കെത്തന്നെ കാരണം.
കല്ലാർ പാലം
നിർമ്മാണം : 1905
ലക്ഷ്യം : പൊന്മുടിയിലേയ്ക്ക് കുതിരവണ്ടി പോകുക.(തിരുവിതാംകൂർ രാജാവ് രാമവര്‍മ്മയുടെ കാലഘട്ടം)
ശില്പി : സര്‍ . തോമസ് മോര്‍ (ബ്രിട്ടീഷ് എഞ്ചിനീയര്‍ )
സാമഗ്രികള്‍ : കൊത്തിയെടുത്ത കരിങ്കല്ലുകള്‍ , കുമ്മയവും പഞ്ചസാരയും ചേര്‍ന്ന കൂട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ