1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം.
പൂര്‍ണ്ണ നാമധേയം മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.
1883 ല്‍ കസ്തൂര്‍ബയുമായുള്ള വിവാഹം.
1893 ല്‍ ദക്ഷിണാഫ്രിക്കയില്‍ .
1904-ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഫീനികസ് സെറ്റില്‍മെന്‍റ്
എന്ന ആശ്രമം സ്ഥാപിക്കുന്നു.
1910-ല്‍ ജോഹന്നസ് ബര്‍ഗ്ഗില്‍ ടോള്‍സ്റ്റോയി ഫാം
എന്ന ആശ്രമം സ്ഥാപിക്കുന്നു.
1906 സെപ്തംബര്‍ 11ന് ആദ്യമായി സത്യാഗ്രഹമനുഷ്ഠിച്ചു
ദക്ഷിണാഫ്രിക്കയില്‍ .
ഓണപ്പൂക്കള്‍
ഓണപ്പൂവ്
കൊച്ചരിപ്പൂ
കാട്ടുകാശി തുമ്പ
ഓണക്കാഴ്ചകള്‍
അത്തച്ചമയം
പുലികളി
തൃക്കാക്കര ഉത്സവം
തുമ്പിതുള്ളല്‍
ഓണത്തുള്ളല്‍
ഓണംകളി
കൈകൊട്ടിക്കളി
ഓണക്കുമ്മാട്ടി
ഓണച്ചൊല്ലുകള്‍
''ഓണത്തപ്പാ കുടവയറാ
എന്നു തീരും തിരുവോണം?''
"ഓണത്തേക്കാള്‍ വലിയ മകമുണ്ടോ?"
"ഓണമുണ്ട വയറേ ചൂളംപാടിക്കിട."
"ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി."
"ഓണംകഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര"
"ഓണംപോലെയാണോ തിരുവാതിര ?"
"ഓണം മുഴക്കോലുപോലെ."
"കാണംവിറ്റും ഓണമുണ്ണണം."
"ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കുമ്പിളില്‍ തന്നെ കഞ്ഞി."
"ഓണത്തിനടയ്ക്ക് പുട്ടുകച്ചവടം"
"അത്തം കറുത്താല്‍ ഓണം വെളുക്കും"
"ഓണം വന്ന് ഓടിപ്പോയി"
"ഓണം വരാനൊരു മൂലം വേണം."
"ഓണത്തിനില്ലാത്തതോ ചംക്രാന്തിക്ക്."
"കിട്ടുമ്പോള്‍ തിരുവോണം
കിട്ടാഞ്ഞാല്‍ ഏകാദശി."
"ഓണംകഴിഞ്ഞാല്‍ ഓട്ടക്കലം"
ആഗസ്റ്റ് - 12
വിക്രം സാരാഭായിയുടെ ജന്മ ദിനം
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്.
1919 ആഗസ്റ്റ് 12ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനനം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്സയന്‍സില്‍ സി.വി.രാമനു കീഴില്‍ ഗവേഷണം.
കോസ്മിക്ക് കിരണങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഡോക്ടറേറ്റ്.
1947-ല്‍ അഹമ്മദാബാദില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി തുടങ്ങി.
കേരളത്തില്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്‍റെ ശില്പി.
1963 നവംബര്‍ 21 ന് തുമ്പയില്‍നിന്നും ആദ്യ റോക്കറ്റ് വിക്ഷേപണം
(അമേരിക്കന്‍ നിര്‍മ്മിതം).
തുമ്പയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് വിക്രം സാരാഭായ്
സ്പേസ് റ്സര്‍ച്ച് സെന്‍റര്‍ എന്ന് പേരിട്ടു (ബഹുമാനാര്‍ത്ഥം).
1966-ല്‍ സാരാഭായ് അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍ ആയി.
1967 നവംബര്‍ 2 ന് ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച റോക്കറ്റ്
രോഹിണി തുമ്പയില്‍നിന്നും വിക്ഷേപിച്ചു.
ഉപഗ്രഹ വാര്‍ത്താവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍
ടെലിവിഷന്‍ സംപ്രേഷണത്തിന് അടിത്തറയിട്ടു.
മലയാളിയും ലോകപ്രശസ്ത നര്‍ത്തകിയുമായ മൃണാളിനിയാണ് ഭാര്യ.
പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായി മകള്‍.
1971 ഡിസംബര്‍ 30 ന് സാരാഭായ് അന്തരിച്ചു.
സെപ്തെംബര്‍ - 2
ലോക നാളീകേര ദിനം
തെങ്ങ് കല്പവൃക്ഷമാണ്.
എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്.
'cocos' എന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് 'coconut' എന്ന പേര് വന്നത്.
കേരളത്തിന്‍റെ മൊത്തം കാര്‍ഷിക വിളകളില്‍ 35% തെങ്ങുകളാണ്.
തെങ്ങിന്‍റെ വിടരാത്ത പൂങ്കുല ചെത്തി പോഷക സമൃദ്ധമായ
'നീര' എടുക്കുന്നു.
മനുഷ്യ ശരീരത്തിലെ പ്ലാസ്മയോട് ഏറെ സാമ്യതകളുള്ളതാണ് തേങ്ങാവെള്ളം.
ധാതുലവണങ്ങള്‍,വൈറ്റമിനുകള്‍,പഞ്ചസാര,അമിനോ ആസിഡുകള്‍ എന്നിവയാല്‍
സമൃദ്ധമാണ് ഇളനീര്‍ അഥവാ കരിക്കിന്‍ വെള്ളം.
പച്ചവെള്ളം കഴിഞ്ഞാല്‍ ഏറ്റവും ശുദ്ധമായ വെള്ളമാണ് ഇളനീര്‍.
പാലിനേക്കാള്‍ പോഷകഘടകങ്ങള്‍ അടങ്ങിയതാണ് ഇളനീര്‍.
കൊഴുപ്പും കൊളസ്ട്രോളും തീരെയില്ലാത്ത തേങ്ങാവെള്ളം
നിര്‍ജ്ജലീകരണത്തിന് പരിഹാരവും മൂത്രാശയ സംബന്ധമായ
രോഗത്തിന് ഔഷധവുമാണ്.
വെളിച്ചെണ്ണയില്‍ ജീവകങ്ങള്‍,ധാതുക്കള്‍,ആന്‍റീ ഓക്സിഡന്‍റുകള്‍,
ലോറിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
ഡോ:എസ്.രാധാകൃഷ്ണന്‍റെ ജന്മദിനം (1888 സെപ്തംബര്‍ 5)
തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുത്തണി ഗ്രാമത്തില്‍
സര്‍വേപ്പള്ളി കുടുംബത്തില്‍ ജനി്ച്ചു.
ഇന്ത്യയുടെ ആദ്യത്തെ വൈ:പ്രസിഡന്‍റ് (1952 മുതല്‍ 10 വര്‍ഷം).
' രാജ്യസഭയുടെ പിതാവ് ' എന്ന് നെഹ്റു അദ്ദേഹത്തെ വിശേഷിപ്പിച്ചു.
1962-67 കാലയളവില്‍ ഇന്ത്യയുടെ രാഷ്ട്രപതി.
പ്രതിഫലമായി ലഭിച്ചിരുന്ന 10000 രൂപയില്‍ 3000 രൂപമാത്രം സ്വീകരിച്ച്
ബാക്കി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക്
സംഭാവന ചെയ്തിരുന്നു.
അദ്ദേഹം ജീവിച്ചിരിക്കത്തന്നെ 1962 മുതല്‍
അധ്യാപകദിനാചരണം ആരംഭിച്ചു.
പുസ്തകങ്ങളായിരുന്നു ഏറ്റവും നല്ല കൂട്ടുകാര്‍
പ്രധാന കൃതികള്‍
ഇന്‍ഡ്യന്‍ ഫിലോസഫി
ദ ഹിന്ദു വ്യൂ ഓഫ് ലൈഫ്
ആന്‍ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്
റിലിജിയന്‍ ആന്‍റ് സൊസൈറ്റി
റിക്കവറി ഓഫ് ഫെയ്ത്ത്
ലോകത്തിന്‍റെ ആദരം ലഭിച്ച ഭാരതീയന്‍
1.ബ്രിട്ടീഷ് ചക്രവര്‍ത്തി ' സര്‍ ' പദവി നല്കി
2.ആന്ധ്ര സര്‍ക്കാര്‍ ' ഡീലിറ്റ് ' പദവി നല്കി
3.കൊല്‍ക്കത്ത സര്‍വകലാശാല ' ആയുഷ്കാല പ്രൊഫസര്‍ ' ആക്കി
4.ബ്രിട്ടീഷ് അക്കാഡമിയുടെ ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍
6.1948-52 കാലയളവില്‍ യുനെസ്കോയുടെ ചെയര്‍മാന്‍
7.1949-ല്‍ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസിഡര്‍
അവാര്‍ഡുകള്‍
1954-ല്‍ ഭാരതരത്നം
1961-ല്‍ ജര്‍മ്മന്‍ സമാധാന സമ്മാനം
1963-ല്‍ ഫ്രാന്‍സിന്‍റെ ഓര്‍ഡര്‍ ഓഫ് മെരിറ്റ് പുരസ്കാരം
1975-ല്‍ യു എസ് എയുടെ ടമ്പിള്‍ടണ്‍ പുരസ്കാരം
മരണം:1975ഏപ്രില്‍ 17
ഹാസ്യ സാമ്രാട്ട്
" കരളെരിഞ്ഞാലും തലപുകഞ്ഞാലും
ചിരിക്കണമെന്നതേ വിദൂഷക ധര്‍മ്മം
വിഷാദമാത്മാവിന്‍ വിഷം, വദൂഷകാ
വിശദ്ധാനന്ദത്തില്‍ വിലേപനം ചിരി "
ഹാസ്യ സാമ്രാട്ട് സഞ്ജയന്‍
എന്ന മാണിക്കോത്തു രാമുണ്ണിനായര്‍
സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ക്കും
അധികാരിവര്‍ഗ്ഗത്തിന്‍റെ അനീതികള്‍ക്കുമെതിരെ
കൂരമ്പുകള്‍ എയ്ത് ചിരിയുടേയും ചിന്തയുടേയും ചിന്തരിട്ടു
മിനുക്കിയ രചനകള്‍ നടത്തിയ മഹാന്‍.
1903 ജൂണ്‍ 13 ന് തലശ്ശേരിയില്‍ ജനനം.
1943 സെപ്തംബര്‍ 13 ന് അന്തരിച്ചു.
ഹാസ്യ സാമ്രാട്ട്
" കരളെരിഞ്ഞാലും തലപുകഞ്ഞാലും
ചിരിക്കണമെന്നതേ വിദൂഷക ധര്‍മ്മം
വിഷാദമാത്മാവിന്‍ വിഷം, വദൂഷകാ
വിശദ്ധാനന്ദത്തില്‍ വിലേപനം ചിരി "
ഹാസ്യ സാമ്രാട്ട് സഞ്ജയന്‍
എന്ന മാണിക്കോത്തു രാമുണ്ണിനായര്‍
സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ക്കും
അധികാരിവര്‍ഗ്ഗത്തിന്‍റെ അനീതികള്‍ക്കുമെതിരെ
കൂരമ്പുകള്‍ എയ്ത് ചിരിയുടേയും ചിന്തയുടേയും ചിന്തരിട്ടു
മിനുക്കിയ രചനകള്‍ നടത്തിയ മഹാന്‍.
1903 ജൂണ്‍ 13 ന് തലശ്ശേരിയില്‍ ജനനം.
1943 സെപ്തംബര്‍ 13 ന് അന്തരിച്ചു.
വിശ്വമഹാകവി
കാളിദാസനുശേഷം ഭാരതം കണ്ട അതുല്യ പ്രതിഭയാണ്
വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍ .
ജനനം : 1861 മേയ് 7 ന് ബംഗാളില്‍ കൊല്‍ക്കത്തയിലെ
ചിത്പൂര്‍ തെരുവിലെ ജൊറാഷെങ്കോ ഭവനത്തില്‍ .
കവി,നോവലിസ്റ്റ്,ചെറുകഥാകൃത്ത്,നാടകകൃത്ത്,ഗാനരചയിതാവ്,
ചിത്രകാരന്‍,തത്ത്വചിന്തകന്‍, അധ്യാപകന്‍,പ്രഭാഷകന്‍,നടന്‍,ഗായകന്‍
ചെറുകഥകള്‍ - 119
ആദ്യ കഥ - ഭിഖാരിണി
മറ്റുള്ളവ- കാബൂളിവാല,തപാല്‍ മാസ്റ്റര്‍ , ഛിന്നപത്ര,സമാപ്തി .........
നോവലുകള്‍ - 13
ആദ്യ നോവല്‍ - കരുണ
മറ്റുള്ളവ - ഗോറ,രാജര്‍ഷി,ചോക്കേര്‍ബാലി,നൗകാദുബി .........
നാടകങ്ങള്‍ - 60
ആദ്യ നാടകം - വാല്മീകി പ്രതിഭ
നോബല്‍ സമ്മാനം നേടുന്ന ആദ്യ ഏഷ്യക്കാരന്‍
(1913-സാഹിത്യത്തിന്)
കൃതി - ഗീതഞ്ജലി
(157 കവിതകള്‍ അടങ്ങിയ സമാഹാരം-1910-ല്‍ പ്രസിദ്ധീകരിച്ചു)
ശാന്തിനികേതന്‍റേയും വിശ്വഭാരതിയുടേയും സ്ഥാപകന്‍.
ജാലിയന്‍ബാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍
നല്കിയ ' സര്‍ ' പദവി ഉപേക്ഷിച്ചു.
ഗാന്ധിജിയെ ആദ്യമായി ' മഹാത്മ ' എന്നു സംബോധന ചെയ്തു.
ഗാന്ധിജി ടാഗോറിനെ ' ഗുരുദേവ് ' എന്നും വിളിച്ചു.
മരണം : 1941 ആഗസ്റ്റ് 7
സ്വര്‍ണ്ണം
മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം
എന്ന നിലയില്‍ ചെമ്പിനൊപ്പം സ്ഥാനം.
ലോഹങ്ങളുടെ രാജാവ്.
ഭൂമിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നു.
താപത്തിന്‍റേയും വൈദ്യുതിയുടേയും നല്ല ചാലകം.
എളുപ്പം അടിച്ചു പരത്താം, വലിച്ചു നീട്ടാം, നേര്‍ത്ത കമ്പികളാക്കാം.
ശുദ്ധ സ്വര്‍ണ്ണം 24 കാരറ്റ്.
(' carab beans ' വിത്തുകളുപയോഗിച്ച് സ്വര്‍ണ്ണം അളന്നിരുന്നു)
ആഭരണ നിര്‍മ്മാണത്തിന് ചെമ്പുംകൂടി ചേര്‍ക്കുന്നു.
(22 കാരറ്റ് സ്വര്‍ണ്ണം - 91.6% സ്വര്‍ണ്ണം + 8.4% ചെമ്പ്)
സ്വര്‍ണ്ണം ലയിക്കുന്ന ദ്രാവകം - അക്വാറീജിയ
(HCl ഉം HNO3 യും 3:1 എന്ന അംശബന്ധത്തില്‍)
ഗോള്‍ഡ് -198 എന്ന ഐസോടോപ്പ് ക്യാന്‍സര്‍ ചികിത്സയ്ക്ക്.
സ്വര്‍ണ്ണം ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന
സ്വര്‍ണ്ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യം - ഇന്ത്യ.
ഗോള്‍ഡ് റഷ് - സസ്വര്‍ണ്ണനിക്ഷേപം തേടി മനുഷ്യര്‍ നടത്തിയ മരണപ്പാച്ചില്‍ .
ഗോള്‍ഡന്‍ റവല്യൂഷന്‍ - തേന്‍,പഴം എന്നിവയുടെ ഉല്പാദനം.
ഗോള്‍ഡന്‍ ഫൈബര്‍ - ചണം.
ഗോള്‍ഡന്‍ ഗേള്‍ - P T ഉഷ.
സ്വര്‍ണ്ണത്തോടുള്ള ഭയം - Aurophobia
കേരളത്തിന്‍റെ സുവര്‍ണ്ണ നൂല്‍ - കയര്‍.
സുവര്‍ണ്ണ കവാടത്തിന്‍റെ നഗരം - സാന്‍ഫ്രാന്‍സിസ്കോ.
സുവര്‍ണ്ണ നഗരം - ജോഹന്നസ്ബര്‍ഗ്.
സുവര്‍ണ്ണ ക്ഷേത്രങ്ങളുടെ നഗരം - അമൃതസ്സര്‍.
ആഭരണത്തില്‍ മായം ചേര്‍ക്കാന്‍ - ഇറിഡിയവും റൂഥനിയവും.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ ആസ്ഥാനം - സൂറിച്ച്.
സ്വര്‍ണ്ണത്തിന്‍റെ മൂല്യം - ട്രോയി ഔണ്‍സില്‍.
( 1 ട്രോയി ഔണ്‍സ് = 31.1 ഗ്രാം )
സ്വര്‍ണ്ണം പലവിധം
വിഡ്ഢികളുടെ സ്വര്‍ണ്ണം - അയണ്‍പൈറൈറ്റ്
ഗ്രീന്‍ ഗോള്‍ഡ് (ഇലക്ട്രം) - സ്വര്‍ണ്ണം+വെള്ളി+ചെമ്പ്
വൈറ്റ് ഗോള്‍ഡ് - സ്വര്‍ണ്ണം+നിക്കല്‍/മാംഗനീസ്/പലേഡിയം
ബ്ലൂ ഗോള്‍ഡ് - സ്വര്‍ണ്ണം + ഇറിഡിയം
വെജിറ്റബിള്‍ ഗോള്‍ഡ് - കുങ്കുമം
വെളുത്ത സ്വര്‍ണ്ണം - കശുവണ്ടി
ഒഴുകുന്ന/കറുത്ത സ്വര്‍ണ്ണം - പെട്രോളിയം
പച്ച സ്വര്‍ണ്ണം - വാനില
തവിട്ട് സ്വര്‍ണ്ണം - കാപ്പി
നീല സ്വര്‍ണ്ണം - ജലം
സ്വര്‍ണ്ണം
മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം
എന്ന നിലയില്‍ ചെമ്പിനൊപ്പം സ്ഥാനം.
ലോഹങ്ങളുടെ രാജാവ്.
ഭൂമിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്നു.
താപത്തിന്‍റേയും വൈദ്യുതിയുടേയും നല്ല ചാലകം.
എളുപ്പം അടിച്ചു പരത്താം, വലിച്ചു നീട്ടാം, നേര്‍ത്ത കമ്പികളാക്കാം.
ശുദ്ധ സ്വര്‍ണ്ണം 24 കാരറ്റ്.
(' carab beans ' വിത്തുകളുപയോഗിച്ച് സ്വര്‍ണ്ണം അളന്നിരുന്നു)
ആഭരണ നിര്‍മ്മാണത്തിന് ചെമ്പുംകൂടി ചേര്‍ക്കുന്നു.
(22 കാരറ്റ് സ്വര്‍ണ്ണം - 91.6% സ്വര്‍ണ്ണം + 8.4% ചെമ്പ്)
സ്വര്‍ണ്ണം ലയിക്കുന്ന ദ്രാവകം - അക്വാറീജിയ
(HCl ഉം HNO3 യും 3:1 എന്ന അംശബന്ധത്തില്‍)
ഗോള്‍ഡ് -198 എന്ന ഐസോടോപ്പ് ക്യാന്‍സര്‍ ചികിത്സയ്ക്ക്.
സ്വര്‍ണ്ണം ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന രാജ്യം - ചൈന
സ്വര്‍ണ്ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യം - ഇന്ത്യ.
ഗോള്‍ഡ് റഷ് - സസ്വര്‍ണ്ണനിക്ഷേപം തേടി മനുഷ്യര്‍ നടത്തിയ മരണപ്പാച്ചില്‍ .
ഗോള്‍ഡന്‍ റവല്യൂഷന്‍ - തേന്‍,പഴം എന്നിവയുടെ ഉല്പാദനം.
ഗോള്‍ഡന്‍ ഫൈബര്‍ - ചണം.
ഗോള്‍ഡന്‍ ഗേള്‍ - P T ഉഷ.
സ്വര്‍ണ്ണത്തോടുള്ള ഭയം - Aurophobia
കേരളത്തിന്‍റെ സുവര്‍ണ്ണ നൂല്‍ - കയര്‍.
സുവര്‍ണ്ണ കവാടത്തിന്‍റെ നഗരം - സാന്‍ഫ്രാന്‍സിസ്കോ.
സുവര്‍ണ്ണ നഗരം - ജോഹന്നസ്ബര്‍ഗ്.
സുവര്‍ണ്ണ ക്ഷേത്രങ്ങളുടെ നഗരം - അമൃതസ്സര്‍.
ആഭരണത്തില്‍ മായം ചേര്‍ക്കാന്‍ - ഇറിഡിയവും റൂഥനിയവും.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ ആസ്ഥാനം - സൂറിച്ച്.
സ്വര്‍ണ്ണത്തിന്‍റെ മൂല്യം - ട്രോയി ഔണ്‍സില്‍.
( 1 ട്രോയി ഔണ്‍സ് = 31.1 ഗ്രാം )
സ്വര്‍ണ്ണം പലവിധം
വിഡ്ഢികളുടെ സ്വര്‍ണ്ണം - അയണ്‍പൈറൈറ്റ്
ഗ്രീന്‍ ഗോള്‍ഡ് (ഇലക്ട്രം) - സ്വര്‍ണ്ണം+വെള്ളി+ചെമ്പ്
വൈറ്റ് ഗോള്‍ഡ് - സ്വര്‍ണ്ണം+നിക്കല്‍/മാംഗനീസ്/പലേഡിയം
ബ്ലൂ ഗോള്‍ഡ് - സ്വര്‍ണ്ണം + ഇറിഡിയം
വെജിറ്റബിള്‍ ഗോള്‍ഡ് - കുങ്കുമം
വെളുത്ത സ്വര്‍ണ്ണം - കശുവണ്ടി
ഒഴുകുന്ന/കറുത്ത സ്വര്‍ണ്ണം - പെട്രോളിയം
പച്ച സ്വര്‍ണ്ണം - വാനില
തവിട്ട് സ്വര്‍ണ്ണം - കാപ്പി
നീല സ്വര്‍ണ്ണം - ജലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ