പേജുകള്‍‌

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഹിരോഷിമാദിനം

 ആഗസ്റ്റ് - 6
1945 ആഗസ്റ്റ് 6 -> 
ലോകമനസാക്ഷിയെ ഞെട്ടിച്ച ആ കറുത്ത സംഭവത്തിന് സാക്ഷ്യം വഹിച്ച ദിനം.രണ്ടാം ലോക മഹായുദ്ധ(1939 സെപ്തംബര്‍ 1-ആരംഭം )ത്തിനിടെ ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക ആറ്റംബോംബ് വര്‍ഷിച്ചു.ഒരു ജനതയ്ക്കെതിരെ ലോകത്ത്  ആദ്യമായി അണുബോംബ് പ്രയോഗം. ഹിരോഷിമയ്ക്കു മുകളില്‍ ഒരു കഴുകനെപ്പോലെ വട്ടമിട്ട് പറന്ന 'എനോളഗെ' എന്ന യുദ്ധവിമാനത്തില്‍നിന്നും 4000 കി.ഗ്രാം തൂക്കമുള്ള 'ലിറ്റില്‍ ബോയ്' എന്ന അത്യുഗ്ര നാശനശേഷിയുള്ള ബോംബ് ജനസാന്ദ്രയുള്ള ഹിരോഷിമയുടെ മാറിലേയ്ക്ക് വീണു.നഗരം ചുട്ടെരിക്കാന്‍ വേണ്ടിവന്നത് വെറും 43 സെക്കന്‍റ് മാത്രം. 1 ലക്ഷത്തോളം ആളുകളുടേയും മറ്റ്   നിരവധി ജീവജാലങ്ങളുടേയും ജീനവനെടുക്കപ്പെട്ടു.പിന്നീട് പല ഘട്ടങ്ങളിലായി മരണപ്പെട്ടവര്‍ ഒട്ടനവധി. വികിരണംമൂലം മഹാരോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും അടിമപ്പെട്ടവര്‍ വേറെ! 68 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മ്മപ്പെടുത്തല്‍ യുദ്ധത്തിനെതിരെയുള്ള ജാഗ്രത ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്.    
                                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ