പേജുകള്‍‌

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

സ്വര്‍ണ്ണം

ലോഹങ്ങളുടെ രാജാവ്.
ഭൂമിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണുന്നു.
താപത്തിന്‍റേയും വൈദ്യുതിയുടേയും നല്ല ചാലകം.
സ്വര്‍ണ്ണത്തിന്‍റെ മൂല്യം - ട്രോയി ഔണ്‍സില്‍.
( 1 ട്രോയി ഔണ്‍സ് = 31.1 ഗ്രാം )
സ്വര്‍ണ്ണം പലവിധം
വിഡ്ഢികളുടെ സ്വര്‍ണ്ണം - അയണ്‍പൈറൈറ്റ്
ഗ്രീന്‍ ഗോള്‍ഡ് (ഇലക്ട്രം) - സ്വര്‍ണ്ണം+വെള്ളി+ചെമ്പ്
വൈറ്റ് ഗോള്‍ഡ് - സ്വര്‍ണ്ണം+നിക്കല്‍/മാംഗനീസ്/പലേഡിയം
ബ്ലൂ ഗോള്‍ഡ് - സ്വര്‍ണ്ണം + ഇറിഡിയം
വെജിറ്റബിള്‍ ഗോള്‍ഡ് - കുങ്കുമം
വെളുത്ത സ്വര്‍ണ്ണം - കശുവണ്ടി
ഒഴുകുന്ന/കറുത്ത സ്വര്‍ണ്ണം - പെട്രോളിയം
പച്ച സ്വര്‍ണ്ണം - വാനില
തവിട്ട് സ്വര്‍ണ്ണം - കാപ്പി
നീല സ്വര്‍ണ്ണം - ജലം


2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

അധ്യാപക ദിനം

സെപ്തംബര്‍ - 5

" ആയിരം ദിവസം കഠിനമായി പഠിക്കുന്നതിനേക്കാള്‍ നല്ലത്
ഒരു ദിവസം നല്ല അധ്യാപകനോടൊപ്പം കഴിയുക എന്നതാണ് " 

ദാര്‍ശനികനായ ഗുരുനാഥന്‍


പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ശ്രദ്ധേയവും ശ്രമകരവും മഹത്തരവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപക സമൂഹത്തോട് എല്ലാ രാജ്യവും എന്നും ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നു.ഓരോ രാജ്യത്തിനും അവരുടേതായ അധ്യാപകദിനമുണ്ട്. സെപ്തംബര്‍ - 5 നമ്മുടെ ദേശീയ അധ്യാപക ദിനമാണ്.

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

കല്ലാറിനെ അറിയുക

സമുദ്രനിരപ്പില്‍നിന്നും 3002 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൊന്മുടിയുടെ അടിവാരത്തുള്ള പ്രകൃതിരമണീയമായ സ്ഥലം. കേരളത്തില്‍ അപൂർവ്വമായിക്കാണുന്ന ഉരുണ്ട രൂപത്തിലുള്ള കല്ലുകള്‍ നിറഞ്ഞ കല്ലാർ നദി.നുരയും പതയുമായി കലപിലയൊഴുകുന്ന നീർച്ചോലകള്‍ . ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ബലമേറിയ പാലം. പാല്‍നുര ചുരത്തി പതിക്കുന്ന മീന്‍മൂട്ടി വെള്ളച്ചാട്ടം.ചോലവനങ്ങളടങ്ങിയ കല്ലാറിന്‍റെ മനോഹാരിതയ്ക്ക് ഇതൊക്കെത്തന്നെ കാരണം.

കല്ലാർ പാലം

നിർമ്മാണം : 1905
ലക്ഷ്യം : പൊന്മുടിയിലേയ്ക്ക് കുതിരവണ്ടി പോകുക.(തിരുവിതാംകൂർ രാജാവ് രാമവര്‍മ്മയുടെ കാലഘട്ടം)
ശില്പി : സര്‍ . തോമസ് മോര്‍ (ബ്രിട്ടീഷ് എഞ്ചിനീയര്‍ )
സാമഗ്രികള്‍ : കൊത്തിയെടുത്ത കരിങ്കല്ലുകള്‍ , കുമ്മയവും പഞ്ചസാരയും ചേര്‍ന്ന കൂട്ട്

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

സംസ്കൃതദിനം

സംസ്കൃതദിനം (20.08.13) ശ്രാവണപൂർണ്ണിമ
സംസ്കൃ അധ്യാപകന്‍ ശ്രീ.കൃഷ്ണന്‍ എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ റാലി നടത്തുന്നു


2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ഐ എന്‍..... എസ് വിക്രാന്ത്

12.08.13 തിങ്കള്‍ ഐ.എന്‍.എസ് വിക്രാന്ത് നീറ്റിലിറക്കി.
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍.
ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍.
സ്വന്തമായി യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ രാജ്യം ഇന്ത്യ.
സ്വയം രൂപകല്പന ചെയ്ത് യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന ആഞ്ചാമത്തെ രാജ്യം.
നീളം : 260 മീറ്റര്‍.
വീതി: 60 മീറ്റര്‍.
ശേഷി : 4000 ടണ്‍.
നിര്‍മ്മാണം : കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്.
കൊച്ചിയില്‍ ഇതിനുമുമ്പ് നിര്‍മ്മിച്ച ഏറ്റവും വലിയ കപ്പല്‍
- റാണി പത്മിനി  (ചരക്കുകപ്പല്‍ )  -

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

പാമ്പുകളെക്കുറിച്ച് വാവ

പാമ്പുകളെക്കുറിച്ച് വാവ സുരേഷ് കുട്ടികളോട്............


അഭിനന്ദിന്റെ ഭയം മാറി..........

നാഗസാക്കി ദിനം

ആഗസ്റ്റ് - 9
ആഗസ്റ്റ് 6 ന് ഹിരോഷിമായില്‍ ബോംബ് വ൪ ഷിച്ചതിനുശേഷം 
നാഗസാക്കിയില്‍ ഫാറ്റ്മാ൯ എന്ന പ്ലൂട്ടോണിയം ബോംബ്.



ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ
ആറ്റം ബോംബും വേണ്ട വേണ്ടാ.......

വാളും ബോംബും വേണ്ടേ വേണ്ടാ
സ്നേഹം നമ്മുടെ ആയുധമാക്കാം

മനുഷ്യനു മണ്ണില്‍ ജീവിക്കാന്‍
ശാന്തിക്കായി പോരാടാം

യുദ്ധം നാടിന്നാപത്തെന്ന്
യുഗങ്ങള്‍ നല്കിയ അനുഭവമല്ലേ ?

സൗഹൃദത്തിന്‍ പനിനീർ പൂക്കള്‍
ലോകത്തെങ്ങും വിടരട്ടെ......


2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഹിരോഷിമാദിനം

 ആഗസ്റ്റ് - 6
1945 ആഗസ്റ്റ് 6 -> 
ലോകമനസാക്ഷിയെ ഞെട്ടിച്ച ആ കറുത്ത സംഭവത്തിന് സാക്ഷ്യം വഹിച്ച ദിനം.രണ്ടാം ലോക മഹായുദ്ധ(1939 സെപ്തംബര്‍ 1-ആരംഭം )ത്തിനിടെ ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക ആറ്റംബോംബ് വര്‍ഷിച്ചു.ഒരു ജനതയ്ക്കെതിരെ ലോകത്ത്  ആദ്യമായി അണുബോംബ് പ്രയോഗം. ഹിരോഷിമയ്ക്കു മുകളില്‍ ഒരു കഴുകനെപ്പോലെ വട്ടമിട്ട് പറന്ന 'എനോളഗെ' എന്ന യുദ്ധവിമാനത്തില്‍നിന്നും 4000 കി.ഗ്രാം തൂക്കമുള്ള 'ലിറ്റില്‍ ബോയ്' എന്ന അത്യുഗ്ര നാശനശേഷിയുള്ള ബോംബ് ജനസാന്ദ്രയുള്ള ഹിരോഷിമയുടെ മാറിലേയ്ക്ക് വീണു.നഗരം ചുട്ടെരിക്കാന്‍ വേണ്ടിവന്നത് വെറും 43 സെക്കന്‍റ് മാത്രം. 1 ലക്ഷത്തോളം ആളുകളുടേയും മറ്റ്   നിരവധി ജീവജാലങ്ങളുടേയും ജീനവനെടുക്കപ്പെട്ടു.പിന്നീട് പല ഘട്ടങ്ങളിലായി മരണപ്പെട്ടവര്‍ ഒട്ടനവധി. വികിരണംമൂലം മഹാരോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും അടിമപ്പെട്ടവര്‍ വേറെ! 68 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മ്മപ്പെടുത്തല്‍ യുദ്ധത്തിനെതിരെയുള്ള ജാഗ്രത ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്.    
                                    

2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

ശലഭോദ്യാനം

 ശലഭങ്ങളുടെ ആവാസകേന്ദ്രം  

                     ശലഭങ്ങളുടെ ഫുഡ് പ്ലാൻറുകൾ  കുട്ടികൾ   പരിശോധിക്കുന്നു



ഹരിസാറിന്റെ നേതൃത്വത്തില്‍ പച്ച എല്‍ പി എസിലെ കുട്ടികള്‍ ശലഭങ്ങളെ നിരീക്ഷിക്കുന്നു



2013, ജൂലൈ 28, ഞായറാഴ്‌ച

വിദ്യാലയ വിശേഷങ്ങള്‍

                       ജില്ല : തിരുവനന്തപുരം
               താലൂക്ക് : നെടുമങ്ങാട് 
             ബ്ലോക്ക് : വാമനപുരം
ഗ്രാമ പഞ്ചായത്ത് : നന്ദിയോട്
          വില്ലേജ് : പാലോട്
  വിദ്യാഭ്യാസ ജില്ല : ആറ്റിങ്ങല്‍
വിദ്യഭ്യാസ ഉപജില്ല : പാലോട്


നന്ദിയോട്  പഞ്ചായത്ത് 

സ്ഥാപനം

സ്ഥാപിതം : 1948 മെയ് 20
                      ( 1123 ഇടവം 5 )   
ഫോണ്‍ : 0472-2842212