പേജുകള്‍‌

2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

സ്വര്‍ണ്ണം

ലോഹങ്ങളുടെ രാജാവ്.
ഭൂമിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണുന്നു.
താപത്തിന്‍റേയും വൈദ്യുതിയുടേയും നല്ല ചാലകം.
സ്വര്‍ണ്ണത്തിന്‍റെ മൂല്യം - ട്രോയി ഔണ്‍സില്‍.
( 1 ട്രോയി ഔണ്‍സ് = 31.1 ഗ്രാം )
സ്വര്‍ണ്ണം പലവിധം
വിഡ്ഢികളുടെ സ്വര്‍ണ്ണം - അയണ്‍പൈറൈറ്റ്
ഗ്രീന്‍ ഗോള്‍ഡ് (ഇലക്ട്രം) - സ്വര്‍ണ്ണം+വെള്ളി+ചെമ്പ്
വൈറ്റ് ഗോള്‍ഡ് - സ്വര്‍ണ്ണം+നിക്കല്‍/മാംഗനീസ്/പലേഡിയം
ബ്ലൂ ഗോള്‍ഡ് - സ്വര്‍ണ്ണം + ഇറിഡിയം
വെജിറ്റബിള്‍ ഗോള്‍ഡ് - കുങ്കുമം
വെളുത്ത സ്വര്‍ണ്ണം - കശുവണ്ടി
ഒഴുകുന്ന/കറുത്ത സ്വര്‍ണ്ണം - പെട്രോളിയം
പച്ച സ്വര്‍ണ്ണം - വാനില
തവിട്ട് സ്വര്‍ണ്ണം - കാപ്പി
നീല സ്വര്‍ണ്ണം - ജലം


2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

അധ്യാപക ദിനം

സെപ്തംബര്‍ - 5

" ആയിരം ദിവസം കഠിനമായി പഠിക്കുന്നതിനേക്കാള്‍ നല്ലത്
ഒരു ദിവസം നല്ല അധ്യാപകനോടൊപ്പം കഴിയുക എന്നതാണ് " 

ദാര്‍ശനികനായ ഗുരുനാഥന്‍


പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ശ്രദ്ധേയവും ശ്രമകരവും മഹത്തരവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപക സമൂഹത്തോട് എല്ലാ രാജ്യവും എന്നും ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നു.ഓരോ രാജ്യത്തിനും അവരുടേതായ അധ്യാപകദിനമുണ്ട്. സെപ്തംബര്‍ - 5 നമ്മുടെ ദേശീയ അധ്യാപക ദിനമാണ്.